
മനാമ: ബഹ്റൈനില്‍ ടിക് ടോക്കില്‍ അശ്ലീല കണ്ടന്റ് പങ്കുവെച്ച കേസില്‍ ദമ്പതികള്‍ക്ക് കീഴ്ക്കോടതി വിധിച്ച ശിക്ഷ ഹൈ ക്രിമിനല്‍ അപ്പീല്‍ കോടതി ശരിവെച്ചു.
ഒരു വര്‍ഷം തടവും 200 ദിനാര്‍ വീതം പിഴയുമാണ് ശിക്ഷ. കുറ്റകൃത്യത്തിനായി ഉപയോഗിച്ച രണ്ടു മൊബൈല്‍ ഫോണുകളും കണ്ടുകെട്ടാനും കോടതി ഉത്തരവിട്ടു.
