
മനാമ: ബഹ്റൈനില്‍ 16കാരിയ വിവാഹ വാഗ്ദാനം നല്‍കിയും ഭീഷണിപ്പെടുത്തിയും ലൈംഗികമായി പീഡിപ്പിച്ചതിന് രണ്ടു പേര് പ്രതികളായ കേസില്‍ വിചാരണ തുടങ്ങി.
നഗ്നചിത്രങ്ങള്‍ അയച്ചുകൊടുക്കാന്‍ പെണ്‍കുട്ടിയെ പ്രേരിപ്പിച്ചുവെന്ന കുറ്റവും ഇവര്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്. പ്രതികള്‍ ഏതു നാട്ടുകാരാണെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല.
സമൂഹമാധ്യമം വഴി പരിചയപ്പെട്ടാണ് ഇവര്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചതെന്ന് ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഇന്‍ സൈബര്‍ സ്പേസ് യൂണിറ്റ് അറിയിച്ചു. പബ്ലിക് പ്രോസിക്യൂഷന് അന്വേഷണം നടത്തിയ ശേഷം കേസ് കോടതിക്ക് കൈമാറുകയായിരുന്നു. നേരത്തെ പെണ്‍കുട്ടിയുടെ മൊഴിയെടുത്തിരുന്നു. ചോദ്യം ചെയ്യലില്‍ പ്രതികള്‍ കുറ്റം സമ്മതിച്ചതായി അധികൃതര്‍അറിയിച്ചു.
