
മനാമ: പ്രവാചകന് മുഹമ്മദ് നബി(സ)യുടെ ജന്മദിനത്തില് ബഹ്റൈനിലെയും മറ്റ് ഇസ്ലാമിക രാഷ്ട്രങ്ങളിലെയും ജനങ്ങള്‍ക്ക് രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫ ആശംസകള്‍ നേര്‍ന്നു.
പ്രവാചകന്റെ ജീവിതത്തിലും പാഠങ്ങളിലും കാരുണ്യം, സമാധാനം എന്നിവയുടെ ശാശ്വത മൂല്യങ്ങളുണ്ടെന്ന് അദ്ദേഹം പറഞ്ഞു. എല്ലാവരോടും കാരുണ്യം കാണിക്കാനും സാഹോദര്യം, ഐക്യം എന്നിവ പുലര്‍ത്താനും ഭിന്നത, സംഘര്‍ഷം എന്നിവ തള്ളിക്കളയാനും സഹിഷ്ണുതയുടെയും സമാധാനത്തിന്റെയും ധാര്‍മ്മികതയും മൂല്യങ്ങള്‍ വളര്‍ത്തിയെടുക്കാനും പ്രവാചകന് ആഹ്വാനം ചെയ്തിട്ടുണ്ട്.
സത്യസന്ധത, ആത്മാര്‍ത്ഥത, മറ്റുള്ളവര്‍ക്കുള്ള സേവനം എന്നിവയുടെ തിളക്കമാര്‍ന്ന ഉദാഹരണമായ പ്രവാചകന്റെ ജീവിതത്തില്‍നിന്ന് മാര്‍ഗനിര്‍ദേശം സ്വീകരിക്കാനും ഈ തത്ത്വങ്ങള്‍ ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ പ്രയോഗിക്കാനും ബഹ്റൈന്‍ ജനതയോട് രാജാവ് ആഹ്വാനം ചെയ്തു.
