
മനാമ: ബഹ്റൈന്‍ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സല്മാന് ബിന്‍ ഹമദ് അല്‍ ഖലീഫ രാജകുമാരന്റെ ഈജിപ്ത് സന്ദര്‍ശന വേളയില്‍ അദ്ദേഹത്തിന്റെ സാന്നിധ്യത്തില്‍, പുരാവസ്തുക്കളിലും മ്യൂസിയങ്ങളിലും സഹകരണം സംബന്ധിച്ച് ബഹ്റൈന്‍ സര്‍ക്കാരും ഈജിപ്ഷ്യന്‍ സര്‍ക്കാരും തമ്മില്‍ ധാരണാപത്രം ഒപ്പുവച്ചു.
ബഹ്റൈന്‍ വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്‍ ലത്തീഫ് ബിന്‍ റാഷിദ് അല്‍ സയാനിയും ഈജിപ്ത് ധനകാര്യ മന്ത്രി അഹമ്മദ് കൗചൗക്കുമാണ് ധാരണാപത്രത്തില്‍ ഒപ്പുവച്ചു.
സാംസ്കാരിക ബന്ധം മെച്ചപ്പെടുത്താനുള്ള ഇരു രാജ്യങ്ങളുടെയും ശ്രമങ്ങളെ പ്രതിഫലിപ്പിക്കുന്നതാണ് ധാരണാപത്രമെന്നും ബഹ്റൈനും ഈജിപ്തിനുമിടയിലുള്ള ശക്തമായ ബന്ധവും പൊതു സാംസ്കാരിക കാഴ്ചപ്പാടും ഇത് പ്രകടമാക്കുന്നതായും ബഹ്റൈന്‍ അതോറിറ്റി ഫോര്‍ കള്‍ചര്‍ ആന്റ് ആന്റിക്വിറ്റീസ് (ബി.എ.സി.എ) പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിന്‍ അഹമ്മദ് ബിന്‍ അബ്ദുല്ല അല്‍ ഖലീഫ പറഞ്ഞു.
സംയുക്ത ശാസ്ത്ര ഗവേഷണം പ്രോത്സാഹിപ്പിക്കുക, താല്‍ക്കാലിക പ്രദര്‍ശനങ്ങളും പുരാവസ്തുക്കളും കൈമാറുക, പുരാവസ്തുക്കളുമായും മ്യൂസിയങ്ങളുമായും ബന്ധപ്പെട്ട പ്രഭാഷണങ്ങളും സെമിനാറുകളും ശില്‍പ്പശാലകളും നടത്തുക, പുരാവസ്തു സര്‍വേയിലും ഖനനത്തിലും വൈദഗ്ധ്യ കൈമാറ്റം പ്രോത്സാഹിപ്പിക്കുക, സംയുക്ത പരിശീലന പരിപാടികള്‍ നടപ്പിലാക്കുക എന്നിവയാണ് ധാരണാപത്രത്തിന്റെലക്ഷ്യം.
