
മനാമ: ബഹ്റൈനില്‍ ഈ വര്‍ഷത്തെ ഹജ്ജ് യാത്രയ്ക്കുള്ള ഓണ്‍ലൈന്‍ രജിസ്ട്രേഷന് മികച്ച പ്രതികരണം
രാജ്യത്തിന്റെ ഏകീകൃത പ്ലാറ്റ്ഫോമായ haj.gov.bh വഴി 12,126ലധികം പേര് ഹജ്ജിനായി രജിസ്റ്റര്‍ ചെയ്തതായി സുപ്രീം കമ്മിറ്റി ഫോര്‍ ഹജ്ജ് ആന്റ് ഉംറ അഫയേഴ്സ് അറിയിച്ചു.
രജിസ്റ്റര്‍ ചെയ്ത, യോഗ്യതാ മാനദണ്ഡങ്ങള്‍ പാലിക്കുന്നവരെ രജിസ്ട്രേഷന് കാലയളവിനുശേഷം പ്രാഥമിക സ്വീകാര്യത അറിയിക്കും. ലൈസന്‍സുള്ള ഹജ്ജ് ഓപ്പറേറ്റര്‍മാര്‍ക്ക് പാക്കേജുകള്‍ പ്രഖ്യാപിക്കാന്‍ സമയം നല്‍കും. ഔദ്യോഗിക തിരഞ്ഞെടുപ്പ് തീയതി പിന്നീട്നിശ്ചയിക്കും.
