
മനാമ: ബഹ്റൈനില്‍ നൂതന ഡിജിറ്റല്‍ സാങ്കേതികവിദ്യയും ഉപകരണങ്ങളും ഉപയോഗപ്പെടുത്തി സംരംഭങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ വികസിപ്പിക്കാന്‍ സഹായം നല്‍കുന്നതിനായി ലേബര്‍ ഫണ്ട് (തംകീന്‍) ഡിജിറ്റല്‍ പ്രാപ്തമാക്കല്‍ പരിപാടി ആരംഭിച്ചു.
അതുവഴി പ്രവര്‍ത്തന കാര്യക്ഷമതയും ഉല്‍പ്പാദനക്ഷമതയും വര്‍ധിപ്പിക്കുകയാണ് ലക്ഷ്യം. പരിപാടിയില്‍ രണ്ട് പ്രധാന ഭാഗങ്ങളുണ്ട്. ആദ്യത്തേത് സംരംഭങ്ങള്‍ക്ക് ഉല്‍പ്പാദനക്ഷമത വര്‍ധിപ്പിക്കാനും ബിസിനസ് ആവശ്യകതകള്‍ നിറവേറ്റാനുമുള്ള നൂതന ഉപകരണങ്ങള്‍ നല്കി അംഗീകൃത സേവനദാതാക്കളിലൂടെ ഡിജിറ്റല്‍ സാങ്കേതികവിദ്യയില്‍നിന്ന് പ്രയോജനം നേടാന്‍ സഹായിക്കലാണ്. രണ്ടാമത്തേത് സംരംഭങ്ങള്‍ക്ക് അവരുടെ ആവശ്യങ്ങള്‍ക്കനുയോജ്യമായ ഡിജിറ്റല്‍ സംവിധാനങ്ങള്‍ നല്‍കുന്നതിന് ഏറ്റവും അനുയോജ്യമായ സേവനദാതാവിനെ തിരഞ്ഞെടുക്കാന്‍ സഹായിക്കലാണ്.
സംരംഭങ്ങള്‍ക്ക് തംകീന്‍ നല്കുന്ന പിന്തുണകളുടെ ഭാഗമാണിതെന്ന് തംകീന്‍ ചീഫ് എക്സിക്യൂട്ടീവ് മഹ അബ്ദുല്‍ഹമീദ് മൊഫീസ് പറഞ്ഞു.
പരിപാടിയുടെ പ്രയോജനം നേടാനാഗ്രഹിക്കുന്ന സംരംഭങ്ങള്‍ക്ക് പ്രോഗ്രാമുകളെയും അപേക്ഷാ പ്രക്രിയയെയും കുറിച്ച് കൂടുതലറിയാന്‍ www.tamkeen.bh എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കാവുന്നതാണ്.
