
മനാമ: ബഹ്റൈനിലെ നോര്‍ത്തേണ്‍ ഗവര്‍ണറേറ്റില്‍ സുരക്ഷാ ഉദ്യോഗസ്ഥന് ചമഞ്ഞ് മൊബൈല്‍ കടകളില്‍നിന്ന് മോഷണം നടത്തിയ 42കാരനെ പോലീസ് അറസ്റ്റ് ചെയ്തു.
നിരവധി പരാതികള്‍ ലഭിച്ചതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഇയാള്‍ പിടിയിലായത്. മറ്റു ഗവര്‍ണറേറ്റുകളിലും സമാനമായ കേസുകളില്‍ ഇയാള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് പോലീസ് ഡയറക്ടറേറ്റ് അറിയിച്ചു. കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറാന്‍ നടപടിആരംഭിച്ചു.
