
മനാമ: ബഹ്റൈന്‍ നീതി, ഇസ്ലാമിക കാര്യ, എന്‍ഡോവ്മെന്റ് മന്ത്രി നവാഫ് ബിന്‍ മുഹമ്മദ് അല്‍ മാവ്ദയുടെ സാന്നിധ്യത്തില്‍ ആഭ്യന്തര മന്ത്രി ജനറല്‍ ഷെയ്ഖ് റാഷിദ് ബിന്‍ അബ്ദുല്ല അല്‍ ഖലീഫ പോലീസ് ഓഫീസേഴ്സ് ക്ലബ്ബില്‍ നിരവധി മതപ്രഭാഷകരുമായും (ഖത്തീബുമാര്‍) മതനേതാക്കളുമായും കൂടിക്കാഴ്ച നടത്തി. സമൂഹത്തിന്റെ സുരക്ഷ സംരക്ഷിക്കുന്നതില്‍ മതപരമായ പ്രസംഗത്തിന്റെ പങ്ക് പ്രയോജനപ്പെടുത്തി എല്ലാ സാമൂഹിക വിഭാഗങ്ങളുമായും ക്രിയാത്മക ആശയവിനിമയം വര്‍ധിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണിത്.
ബഹ്റൈന്‍ അനുഭവിക്കുന്ന സുരക്ഷ, സ്ഥിരത എന്നിവയ്ക്ക് കാരണം രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫയുടെ മാര്‍ഗനിര്‍ദേശവും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സല്മാന് ബിന്‍ ഹമദ് അല്‍ ഖലീഫ രാജകുമാരന്റെ നേതൃത്വത്തിലുള്ള ഗവണ്മെന്റിന്റെ നിരന്തരമായ ശ്രമങ്ങളുമാണെന്ന് വ്യക്തമാക്കിക്കൊണ്ട് ക്ഷണം സ്വീകരിച്ചതിന് ആഭ്യന്തര മന്ത്രി നേതാക്കളോട് നന്ദി പറഞ്ഞു.
യോഗത്തിലേക്ക് ക്ഷണിച്ചതിന് ആഭ്യന്തര മന്ത്രിയോട് പ്രസംഗകരും നേതാക്കളും നന്ദി പറഞ്ഞു.
