
മനാമ: ബഹ്റൈനില്‍ യുവജന മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ഈ വര്‍ഷത്തെ യൂത്ത് സിറ്റി 2030 സീസണില്‍ 230ലധികം പരിശീലന പരിപാടികള്‍ ഉള്‍പ്പെട്ടിരുന്നുവെന്നും 4,400ലധികം യുവ പങ്കാളികളെ ഉള്‍പ്പെടുത്തിയതായും ഏകദേശം 6,400 പ്രത്യേക പരിശീലന അവസരങ്ങള്‍ നല്‍കിയതായും യുവജനകാര്യ മന്ത്രി റാവാന്‍ ബിന്ത് നജീബ് തൗഫീഖി അറിയിച്ചു.
402 യുവ പ്രതിഭകളെ വളര്‍ത്തിയെടുക്കാന്‍ പരിപാടി സഹായിച്ചു. യുവജന വിപണിയില്‍ 84ലധികം പദ്ധതികള്‍ക്ക് പിന്തുണ നല്കി. ‘യംഗ് ട്രേഡേഴ്സ്’ പ്രോഗ്രാമിന് കീഴില്‍ 140 സംരംഭങ്ങള്‍ നടത്തി. പ്രാദേശിക, അന്തര്‍ദേശീയ സംഘടനകളുമായി 145 ലധികം പങ്കാളിത്തങ്ങള്‍ സ്ഥാപിച്ചു. പരിപാടി 5,000ത്തിലധികം സന്ദര്‍ശകരെ ആകര്‍ഷിച്ചു. 248 സന്നദ്ധപ്രവര്‍ത്തകര്‍ സജീവമായി ഉണ്ടായിരുന്നു.
തംകീന്‍, അല്‍ സയാനി ഇന്‍വെസ്റ്റ്മെന്റ്സ്, ബാങ്ക് ഓഫ് ബഹ്റൈന്‍ ആന്റ് കുവൈത്ത് (ബി.ബി.കെ), ബാപ്കോ എനര്‍ജീസ്, ടെലികമ്മ്യൂണിക്കേഷന്‍സ് റെഗുലേറ്ററി അതോറിറ്റി (ടി.ആര്.എ) എന്നിവര്‍ പങ്കാളികളായതായും അവര്‍ പറഞ്ഞു.
