
മനാമ: ബഹ്റൈനില്‍ യുവജനകാര്യ മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച യൂത്ത് സിറ്റി 2030ന്റെ ഭാഗമായി നടന്ന ന്യൂണ്‍ ചലഞ്ച് വിജയകരമായി സമാപിച്ചു.
വിവിധയിനം കലാസൃഷ്ടികളുടെ രൂപകല്‍പ്പന മത്സരത്തില്‍ ബഹ്റൈനി കലാകാരന് അബ്ദുല്‍ അസീസ് അല്‍ ശൈഖ് ഒന്നാം സ്ഥാനം നേടി. അദ്ദേഹം രൂപകല്‍പ്പന ചെയ്ത വാച്ചിന്റെ മോഡലിനെ അടിസ്ഥാനമാക്കി വാച്ച് നിര്‍മ്മിച്ച് വിപണിയിലിറക്കുമെന്ന് സംഘാടകര്‍ പ്രഖ്യാപിച്ചു.
യൂത്ത് സിറ്റി 2030 എന്ന വിഷയത്തെയും ബഹ്റൈന്റെ സംസ്കാരത്തെയും നന്നായി പ്രതിഫലിപ്പിക്കല്‍, ആശയത്തിന്റെ സര്‍ഗാത്മകതയും ആഴവും, ഫിനിഷിംഗിന്റെ ഗുണനിലവാരവും വര്‍ണ്ണവിന്യാസവും അനുപാതങ്ങളുടെ കൃത്യതയും, പ്രേക്ഷകരുടെ വിലയിരുത്തല്‍ എന്നിവയെ അടിസ്ഥാനമാക്കിയാണ് ജഡ്ജിംഗ് പാനല്‍ സൃഷ്ടികളെ വിലയിരുത്തിയത്.
