
മനാമ: പാസ്പോര്‍ട്ട് പരിശോധനയ്ക്കിടെ പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ചതിന് ബഹ്റൈനില്‍ സൗദി പൗരനെതിരെ കേസെടുത്തു.
അതിര്‍ത്തി കടന്ന് ബഹ്റൈനിലേക്ക് വരുമ്പോള്‍ രേഖകള്‍ പരിശോധിക്കാന്‍ ശ്രമിച്ച മൂന്നു പോലീസ് ഉദ്യോഗസ്ഥരെയാണ് 45കാരനായ സൗദി പൗരന് ആക്രമിച്ചത്. കൂടാതെ പൊതുസ്ഥലത്ത് മദ്യപിച്ചതിനും ഇയാള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.
ഇയാള്‍ കിംഗ് ഫഹദ് കോസ് വേ കടന്നുവരുന്നതിനിടയിലായിരുന്നു പരിശോധന. ഇയാള്‍ പോലീസുകാര്‍ക്കെതിരെ അശ്ലീല വാക്കുകള്‍ പ്രയോഗിക്കുകയുമുണ്ടായി.
