
മനാമ: ജനാബിയ റോഡിനെ ഷെയ്ഖ് ഇസ ബിന്‍ സല്മാന് ഹൈവേയുമായി ബന്ധിപ്പിക്കുന്ന പുതിയ ഫ്െൈളെഓവര് നിര്‍മ്മാണത്തിന്റെ ഭാഗമായി കിംഗ് ഫഹദ് കോസ്വേയില്‍നിന്ന് മനാമയിലേക്ക് കിഴക്കോട്ടുള്ള റൂട്ടിലെ രണ്ട് വരികള്‍ ഓഗസ്റ്റ് 24 മുതല്‍ താല്‍ക്കാലികമായും ഭാഗികമായും അടച്ചിടുമെന്ന് ഗതാഗത മന്ത്രാലയം അറിയിച്ചു.
രണ്ട് ഘട്ടങ്ങളിലായാണ് ഗതാഗത വഴിതിരിച്ചുവിടല്‍ നടപ്പിലാക്കുക. വാഹനങ്ങളുടെ സഞ്ചാരം ഉറപ്പാക്കാന്‍ രണ്ട് വരികള്‍ തുറന്നിരിക്കും. 2025 ഓഗസ്റ്റ് 25ന് ബുദയ്യയില്നിന്ന് മനാമയിലേക്കുള്ള ഗതാഗതത്തിനായി ജനാബിയ റോഡിനെ ഷെയ്ഖ് ഇസ ബിന്‍ സല്മാന് ഹൈവേയുമായി ബന്ധിപ്പിക്കുന്ന സ്ലിപ്പ് റോഡ് 24 മണിക്കൂര്‍ അടച്ചിടും. വാഹനങ്ങള്‍ മസാരിയ ഹൈവേയിലേക്ക് തിരിച്ചുവിടും.
സുരക്ഷ ഉറപ്പാക്കാനും തിരക്ക് ഒഴിവാക്കാനും സഹായിക്കുന്നതിന് എല്ലാ റോഡ് ഉപയോക്താക്കളും ഗതാഗത നിയമങ്ങള്‍ പാലിക്കണമെന്നും വഴിതിരിച്ചുവിടല്‍ അടയാളങ്ങള്‍ പാലിക്കണമെന്നും മന്ത്രാലയംആവശ്യപ്പെട്ടു.
