
മനാമ: ബഹ്റൈനില്‍ സര്‍ക്കാര്‍ സ്ഥാപന മാനേജര്‍ ഉള്‍പ്പെട്ട സാമ്പത്തിക കുറ്റകൃത്യ കേസ് അന്വേഷണം പൂര്‍ത്തിയാക്കി പബ്ലിക് പ്രോസിക്യൂഷന് കോടതിക്ക് കൈമാറി.
ഇയാള്‍ അനുമതിയില്ലാതെ ഏതാണ്ട് 90,000 ദിനാര്‍ പൊതു ഫ്രണ്ട് സ്വീകരിച്ചതായും പദവി ദുരുപയോഗം ചെയ്ത് ഏകദേശം 1,92,000 ദിനാര്‍ പിടിച്ചെടുത്തതായും ജോലിസ്ഥലത്തെ സമ്പത്ത് കൈക്കിലാക്കിയതായും കണ്ടെത്തിയതിനെ തുടര്‍ന്നാണ് കേസെടുത്തത്. കൂടാതെ ഇയാള്‍ അധികാരം ദുരുപയോഗം ചെയ്ത് മറ്റൊരാളുമായി ചേര്‍ന്ന് വ്യാജരേഖകള്‍ ചമച്ചതായും 97,000 ദിനാറിന്റെ കള്ളപ്പണം വെളുപ്പിച്ചതായും തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ കണ്ടെത്തുകയുമുണ്ടായി.
രണ്ടു പ്രതികളും കുറ്റം ചെയ്തതായി അന്വേഷണത്തില്‍ വ്യക്തമായതിനെ തുടര്‍ന്നാണ് കേസ് കോടതിക്ക് കൈമാറിയത്. ഇവരുടെ വിചാരണ ഓഗസ്റ്റ് 31ന് ആരംഭിക്കും.
