
ദില്ലി: അറസ്റ്റിലാകുന്ന മന്ത്രിമാരെ നീക്കാനുള്ള ബില്ലിൽ നിലപാട് തിരുത്തി ശശി തരൂർ എംപി. ബില്ലിലെ വ്യവസ്ഥകളോട് എതിർപ്പെന്ന് ശശി തരൂർ പറയുന്നു. അയോഗ്യരാക്കാൻ കുറ്റം തെളിയണം. പറഞ്ഞത് മാധ്യമങ്ങൾ തെറ്റായി വ്യാഖ്യാനിച്ചുവെന്നും തരൂർ ചൂണ്ടിക്കാട്ടി. ബില്ലിൽ തനിക്ക് തെറ്റൊന്നും കാണാൻ കഴിയുന്നില്ലെന്നാണ് ശശി തരൂർ വിഷയത്തിൽ ആദ്യം പ്രതികരിച്ചത്.
ഓൺലൈൻ ഗെയിമിംഗ് ആപ്പുകളെ നിയന്ത്രിക്കാനുള്ള ബില്ല് ബഹളത്തിനിടെ പാസാക്കി ലോക്സഭ. ഉച്ചയ്ക്ക് ലോക്സഭയിൽ അവതരിപ്പിച്ച ബില്ല് വൈകിട്ട് അഞ്ചിനാണ് പാസ്സാക്കിയത്. എല്ലാ രാഷ്ട്രീയ പാർട്ടികളും ആവശ്യപ്പെട്ട ബില്ലിനെതിരെ ബഹളം വയ്ക്കുന്നത് നിർഭാഗ്യകരമാണെന്ന് സ്പീക്കർ ഓം ബിർള പറഞ്ഞു. പണം വച്ചുള്ള ഓൺലൈൻ ഗെയിമിംഗ് പൂർണ്ണമായും വിലക്കുന്നതാണ് ബില്ല്. വാതുവയ്പ് ചൂതാട്ടം എന്നിവയ്ക്ക് മൂന്ന് കൊല്ലം വരെ തടവു ശിക്ഷയും ഒരു കോടി രൂപ വരെ പിഴയും ബില്ല് നിർദ്ദേശിക്കുന്നു. പണം വച്ചുള്ള ഗെയിമിംഗും ചൂതാട്ടവും പ്രോത്സാഹിപ്പിക്കുന്ന പരസ്യങ്ങളിൽ അഭിനയിച്ചാലും നടപടി ഉണ്ടാകും. ബില്ല് നാളെ രാജ്യസഭയിലേക്കും പാസ്സാക്കിയേക്കും.
