
മനാമ: ബ്ലഡ് ഡോണേഴ്സ് കേരള ബഹ്റൈൻ ചാപ്റ്റർ രക്തദാന രംഗത്ത് ചെയ്തു വരുന്ന പിന്തുണയ്ക്ക് അവാലിയിലെ മുഹമ്മദ് ബിൻ ഖലീഫ ബിൻ സൽമാൻ അൽ ഖലീഫ സ്പെഷ്യലിസ്റ്റ് കാർഡിയാക് സെന്റർ ന്റെ ആദരവ് ബ്രിഗേഡിയർ ഡോ: ഫഹദ് ഖലീഫ അൽ ഖലീഫ കൈമാറി.

ബിഡികെ ബഹ്റൈൻ ചെയർമാൻ കെ. ടി. സലിം, പ്രസിഡണ്ട് റോജി ജോൺ, വൈസ് പ്രസിഡണ്ട് സുരേഷ് പുത്തൻവിളയിൽ എന്നിവർക്ക് ബിഡികെ ബഹ്റൈൻ രക്തദാന രംഗത്ത് നടത്തി വരുന്ന സന്നദ്ധ സേവനങ്ങൾക്ക് സർട്ടിഫിക്കറ്റും ഉപഹാരവും ലഭിച്ചു.
