
മനാമ: പ്രധാനമന്ത്രിയുടെ നിർദ്ദേശത്തെ അടിസ്ഥാനമാക്കിയും മന്ത്രിസഭയുടെ അംഗീകാരത്തെ തുടർന്നും ബഹ്റൈൻ ടെൻഡർ ബോർഡ് പുനഃസംഘടിപ്പിച്ച് രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫ ഉത്തരവ് 2025 (51) പുറപ്പെടുവിച്ചു.
യാസർ ബിൻ ഇബ്രാഹിം ഹുമൈദാനാണ് ചെയർമാൻ. മറിയം അദ്നാൻ അബ്ദുല്ല അൽ അൻസാരി ഡെപ്യൂട്ടി ചെയർപേഴ്സണാണ്.
ഡോ. ഇജ്ലാൽ ഫൈസൽ അലി അൽ അലവി, അലി അഷൂർ അലി അബ്ദുൽ ലത്തീഫ്, ബൽസം അലി അബ്ദാലി അൽ സൽമാൻ, റഗ്ദാൻ സാലിഹ് ഖാസിം അബ്ദുൽറസൂൽ, ലാമ അബ്ബാസ് സയീദ് അൽ മഹ്റൂസ്, മുഹമ്മദ് അബ്ദുൽഹക്കീം അബ്ദുൽമാലിക്, ബാദർ അബ്ദുൽഹമീദ് റാഷിദ് അൽ ബുഖൈഷി എന്നിവരാണ് അംഗങ്ങൾ.
കാലാവധി രണ്ട് വർഷമായിരിക്കും.
പ്രധാനമന്ത്രിയും മന്ത്രിമാരും ഈ ഉത്തരവിലെ വ്യവസ്ഥകൾ നടപ്പിലാക്കും. ഇത് ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ചതിന്റെ അടുത്ത ദിവസം മുതൽ പ്രാബല്യത്തിൽ വരും.
