
മനാമ: ബഹ്റൈനിലെ സതേണ്‍ ഗവര്‍ണറേറ്റില്‍ കെട്ടിനിര്‍മാണ സാമഗ്രികള്‍ സൂക്ഷിച്ച വെയര്‍ഹൗസിലുണ്ടായ തീപിടിത്തം സിവില്‍ ഡിഫന്‍സ് സംഘങ്ങള്‍ അണച്ചു.
അഗ്നിശമന പ്രവര്‍ത്തങ്ങള്‍ വേഗത്തില്‍ ആരംഭിച്ചതിനാല്‍ സമീപത്തെ കെട്ടിടങ്ങളിലേക്ക് തീ പടരുന്നത് ഒഴിവാക്കാനായി. ആളപായമില്ല. ആര്‍ക്കെങ്കിലും പരിക്കേറ്റതായി ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുമില്ല.
തീപിടിത്തത്തിന്റെ കാരണം കണ്ടെത്താന്‍ അന്വേഷണം നടക്കുകയാണെന്ന് അധികൃതര്‍ അറിയിച്ചു.
