
മനാമ: ബഹ്റൈന്‍ നാഷണല്‍ ഇന്സ്റ്റിറ്റിയൂഷന് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സിന്റെ കൗണ്‍സില്‍ ഓഫ് കമ്മീഷണര്‍മാരില്‍ പുതിയ അംഗങ്ങളെ നിയമിച്ചുകൊണ്ട് രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫ ഉത്തരവ് 2025 (26) പുറപ്പെടുവിച്ചു.
നാഷണല്‍ ഇന്സ്റ്റിറ്റിയൂഷന് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സിന്റെ കൗണ്‍സില്‍ ഓഫ് കമ്മീഷണര്‍മാരില്‍ മുഴുവന്‍ സമയ അംഗങ്ങള്‍ അലി അഹമ്മദ് അല്‍ദരാസി, ഡോ. മലല്ല ജാഫര്‍ അല്‍ ഹമ്മദി, മുഹമ്മദ് ജുമാ ഫസിയ മഹ സാലിഹ് അല്‍ ഷെഹാബ് എന്നിവരാണ്.
ഡോ. ഹമദ് ഇബ്രാഹിം അല്‍ അബ്ദുല്ല, ഡാനിയേല്‍ മാര്‍ക്ക് കോഹന്, റൗദ സല്മാന് അല്‍ അറദി, ഷെയ്ഖ ഹംദി അല്‍ ഷെയ്ബ, ഡോ. ഷൈമ അബ്ദുല്ല ജുമാ മുഹമ്മദ്, അബ്ദുല്ല ഖലീഫ അല്‍ തവാദി, മുന ജോര്‍ജ് കോറോ എന്നിവരാണ് പാര്‍ട്ട് ടൈം അംഗങ്ങള്‍.
അവരുടെ ഔദ്യോഗിക കാലാവധി നാല് വര്‍ഷമായിരിക്കും. ഈ ഉത്തരവ് പുറപ്പെടുവിക്കുന്ന തീയതി മുതല്‍ പ്രാബല്യത്തില്‍ വരുന്നതും ഔദ്യോഗിക ഗസറ്റില്‍ പ്രസിദ്ധീകരിക്കുന്നതുമാണ്.
