
സ്വാതന്ത്ര്യദിനത്തോടനുബംന്ധിച്ച ലിൻസാ മീഡിയയുടെ സഹകരണത്തോടെ,
A. K.C. C. ബഹ്റൈൻ നിർമ്മിച്ച്, ബഹ്റൈനിലെ ഒരു കൂട്ടം കലാകാരൻമാർ ചേർന്നു,
വിനോദ് ആറ്റിങ്ങൽ സംവിധാനം ചെയ്ത, ദേശഭക്തി വീഡിയോ ആൽബം ജയ് ഹോ റിലീസിന് ഒരുങ്ങി.
Dr. PV ജയ ദേവൻരചിച്ച്,പ്രശസ്ത സിനിമാസംഗീത സംവിധായകൻ നിസാം ബഷീർ സംഗീതവും ഓർക്കെസ്ട്രേഷനും ഒരുക്കി ലിനി സ്റ്റാൻലിയും ,സച്ചിനും,നിസാം ബഷീറും ചേർന്നു പാടിയ ആൽബത്തിനു മനോഹരമായ ദൃശ്യങ്ങളിലൂടെ_ Jacob creative bees സിനിമാട്ടോഗ്രാഫി കൈകാര്യം ചെയ്തിരിക്കുന്നു.
ബഹ്റൈനിലെ Dreams Studio , Gouri Studio, ആറ്റിങ്ങലിലെ ഹരിത കട്ട്സ് &എഡിറ്റ്സ് സ്റ്റുഡിയോ കളിൽ വെച്ച് റെക്കോർഡിങ് നടന്നഗാനത്തിൻ്റെ മിക്സിങ്ങും മാസ്റ്ററിങ്ങും നിഷ്പ ഡിജിറ്റൽ സ്റ്റുഡിയോയിൽ വെച്ച് നടന്നു.കോറസ് പടിയവർ സംവൃത് സതീഷ്,ഗായത്രി സുധീർ,ഇഷാ ആഷിക്.
സ്ററാൻലി തോമസും, ചാൾസ് ആലുക്കയും പ്രൊജക്ട് അസിസ്റ്റൻറായി നിർമ്മിച്ച ആൽബം ആഗസ്റ്റ് 13 – ന് റിലീസ് ചെയ്യുന്നു.
