
മനാമ: ഐക്യരാഷ്ട്ര വികസന സമിതി (യു.എന്‍.ഡി.പി) പുറത്തിറക്കിയ മാനവ വികസന റിപ്പോര്‍ട്ടില്‍ അറബ് രാജ്യങ്ങളില്‍ ബഹ്റൈന്‍ മൂന്നാം സ്ഥാനം.
0.899 സ്കോറോടെ ആഗോളതലത്തില്‍ 38ാം സ്ഥാനമാണ് രാജ്യത്തിനുള്ളത്. വിദ്യാഭ്യാസം, ജീവിത പ്രതീക്ഷ, ആളോഹരി വരുമാനം എന്നിവയിലെ നില അടിസ്ഥാനമാക്കിയാണ് മാനവ വികസന സൂചിക തയ്യാറാക്കുന്നത്.
0.940 സ്കോറോടെ യു.എ.ഇ. അറബ് രാജ്യങ്ങളില്‍ ഒന്നാം സ്ഥാനവും ആഗോളതലത്തില്‍ 15ാം സ്ഥാനവും നേടി. അറബ് മേഖലയില്‍ രണ്ടാം സ്ഥാനം സൗദി അറേബ്യയ്ക്കാണ്. ആഗോള തലത്തില്‍ 37ാം സ്ഥാനവും. സ്കോര്‍ 0.900. ഖത്തറിന് അറബ് മേഖലയില്‍ നാലാം സ്ഥാനവും ആഗോളതലത്തില്‍ 43ാം സ്ഥാനവുമാണ്. സ്കോര്‍ 0.886.
0.858 സ്കോറുമായി അറബ് മേഖലയില്‍ അഞ്ചാം സ്ഥാനത്ത് ഒമാനാണ്. ആഗോളതലത്തില്‍ 50ാം സ്ഥാനത്തും. കുവൈത്ത് അറബ് മേഖലയില്‍ ആറാം സ്ഥാനത്തും ആഗോളതലത്തില്‍ 52ാം സ്ഥാനത്തുമാണ്.
