
മനാമ: ബഹ്റൈന്‍ അന്താരാഷ്ട്ര വിമാനത്താവളം വഴി രാജ്യത്തേക്ക് മയക്കുമരുന്ന് കടത്തിയ കേസില്‍ ഏഷ്യക്കാരന് ഹൈ ക്രിമിനല്‍ കോടതി 15 വര്‍ഷം തടവും 5,000 ദിനാര്‍ പിഴയും വിധിച്ചു.
ഒരു ആഫ്രിക്കന്‍ രാജ്യത്തുനിന്ന് വിമാനം വഴി എത്തിയ പാര്‍സല്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ സ്കാന്‍ ചെയ്തു പരിശോധിച്ചപ്പോഴാണ് വസ്ത്രങ്ങള്‍ക്കുള്ളില്‍ മയക്കുരുന്ന് ഒളിപ്പിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് ആന്റി നാര്‍ക്കോട്ടിക് ഡയരക്ടറേറ്റില്‍ വിവരമറിയിച്ചു. അവിടെനിന്ന് എത്തിയ ഉദ്യോഗസ്ഥര്‍ പാര്‍സല്‍ കൈപ്പറ്റാനെത്തിയയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.
തുടര്‍ന്നുള്ള അന്വേഷണത്തില്‍ ഇയാള്‍ മയക്കുരുന്ന് കച്ചവടക്കാരനാണെന്ന് കണ്ടെത്തി. ഇയാളുടെ താമസസ്ഥാലത്ത് നടത്തിയ പരിശോധനയിലും മയക്കുമരുന്ന് കണ്ടെത്തി.
