
മനാമ: ബഹ്റൈനില്‍ ഓണ്‍ലൈന്‍ തട്ടിപ്പിലൂടെ ബാങ്ക് വിവരങ്ങള്‍ ചോര്‍ത്തി പണം തട്ടിയെടുത്ത കേസില്‍ രണ്ട് ഏഷ്യക്കാര്‍ക്ക് ഹൈ ക്രിമിനല്‍ കോടതി മൂന്നു വര്‍ഷം തടവുശിക്ഷ വിധിച്ചു.
ഫോണില്‍ വിളിച്ച് ഒരു ലിങ്ക് നല്കി അതില്‍ ബാങ്ക് കാര്‍ഡ് വിവരങ്ങള്‍ നല്കാന് ആദ്യം ആവശ്യപ്പെടുകയാണ് ഇവരുടെ രീതി. അതു തുറന്നുകഴിഞ്ഞാല്‍ കുറെ കോഡുകള്‍ ചേര്‍ക്കാന്‍ പറയും. ഇങ്ങനെ വിരങ്ങള്‍ ചോര്‍ത്തി അക്കൗണ്ടില്‍നിന്ന് പണം തട്ടിയെടുക്കും.
ഇങ്ങനെ അക്കൗണ്ടില്‍നിന്ന് 1,000 ദിനാറിലധികം നഷ്ടമായ ഒരാള്‍ സൈബര്‍ ക്രൈം ഡയരക്ടറേറ്റിന് നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ഇവര്‍ പിടിയിലായത്.
