
മനാമ: ബഹ്റൈനില്‍ പ്രധാന ഹൈവേകളിലെ ഗതാഗതം മെച്ചപ്പെടുത്താനും റോഡ് സുരക്ഷ വര്‍ധിപ്പിക്കാനുമുള്ള നടപടികളുടെ ഭാഗമായി സെപ്റ്റംബര്‍ ഒന്നു മുതല്‍ രാവിലെ 6.30 മുതല്‍ 8 വരെയും ഉച്ചകഴിഞ്ഞ് 2 മുതല്‍ 3 വരെയും തിരക്കേറിയ സമയങ്ങളില്‍ കിംഗ് ഹമദ് ഹൈവേയില്‍ ഭാരക്കൂടുതലുള്ള (3 ടണ്ണില്‍ കൂടുതല്‍ ഭാരമുള്ള) വാഹനങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തുമെന്ന് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് അറിയിച്ചു.
അടിയന്തരാവശ്യങ്ങള്‍ക്കുള്ള വാഹനങ്ങള്‍ക്കും മുന്‍കൂട്ടി അംഗീകരിച്ച പൊതു സേവന വാഹനങ്ങള്‍ക്കും ഈ നിയന്ത്രണം ബാധകമല്ല. എല്ലാ കമ്പനികളോടും സ്ഥാപനങ്ങളോടും ഡ്രൈവര്‍മാരോടും തിരക്കേറിയ സമയത്തെ നിയന്ത്രണങ്ങള്‍ പാലിക്കാനും ഗതാഗത നിയന്ത്രണങ്ങള്‍ പാലിക്കാനും ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് ആഹ്വാനം ചെയ്തു.
റോഡ് നിയമങ്ങള്‍ പൂര്‍ണ്ണമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ തീരുമാനം നടപ്പിലാക്കുന്നതിനൊപ്പം ഫീല്‍ഡ് പരിശോധനകള്‍ ശക്തമാക്കുമെന്നും ഡയറക്ടറേറ്റ് അറിയിച്ചു.
