
മനാമ: ബഹ്റൈനി വനിതാ സംരംഭകരെ അവരുടെ പദ്ധതികളും വിജയഗാഥകളും പ്രദര്‍ശിപ്പിക്കാന്‍ ക്ഷണിച്ചുകൊണ്ട് സുപ്രീം കൗണ്‍സില്‍ ഫോര്‍ വിമന്‍ ‘ഇംതിയാസ്’ ഇനിഷ്യേറ്റീവിന്റെ അഞ്ചാം പതിപ്പിലേക്കുള്ള അപേക്ഷകള്‍ ക്ഷണിച്ചു.
45 വയസ്സിന് താഴെയുള്ള, കുറഞ്ഞത് മൂന്ന് വര്‍ഷത്തെ സംരംഭക പരിചയമുള്ള സ്ത്രീകള്‍ക്ക് പങ്കെടുക്കാം. അപേക്ഷകര്‍ ബഹ്റൈന്‍ പൗരരായിരിക്കണം. ഒരു സാമ്പത്തിക റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. കൂടാതെ ഒരു വ്യാപാര, സേവനാധിഷ്ഠിത പ്രോജക്റ്റില്‍ കുറഞ്ഞത് 50% ഉടമസ്ഥതയുള്ള സാധുവായ ബിസിനസ് ലൈസന്‍സ് ഉണ്ടായിരിക്കണം. അപേക്ഷകള്‍ സമര്‍പ്പിക്കേണ്ട അവസാന തിയതി ഓഗസ്റ്റ് 30 ആണ്.
