
മനാമ: സമൂഹ വികസന മേഖലയിലെ അറബ് വുമണ്‍ എക്സലന്‍സ് അവാര്‍ഡ് 2025ന് ബഹ്റൈന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ പൊളിറ്റിക്കല്‍ ഡെവലപ്മെന്റിന്റെ മുന്‍ ബോര്‍ഡ് ഓഫ് ട്രസ്റ്റീസ് അംഗം ഡോ. മഹ സാലിഹ് ഹുസൈന് അല്‍ ഷെഹാബ് അര്‍ഹയായതായി ലീഗ് ഓഫ് അറബ് സ്റ്റേറ്റ്സിന്റെ അറബ് വനിതാ കമ്മിറ്റി പ്രഖ്യാപിച്ചു.
സുപ്രീം കൗണ്‍സില്‍ ഫോര്‍ വിമന്‍ ഇന്‍ കിംഗ്ഡം ഓഫ് ബഹ്റൈന്‍ അവരെ നാമനിര്‍ദ്ദേശം ചെയ്തതിനെത്തുടര്‍ന്ന് അവാര്‍ഡ് ജഡ്ജിംഗ് പാനലാണ് അവരെ തിരഞ്ഞെടുത്തത്. സമൂഹ വികസനത്തില്‍ അറബ് സ്ത്രീകളുടെ സംഭാവനകള്‍ക്കുള്ളതാണ് ഈ അവാര്‍ഡ്.
തൊഴില്‍ ശക്തിയില്‍ സ്ത്രീകളുടെ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുക, വിവിധ സംരംഭങ്ങളിലൂടെ പരിശീലനത്തിനും യോഗ്യതയ്ക്കുമുള്ള അവസരങ്ങള്‍ വികസിപ്പിക്കുക, നവീനാശയങ്ങള്‍ കണ്ടെത്താനും ദേശീയ വികസനത്തിന് സംഭാവന നല്‍കാനും യുവതികളെ പ്രചോദിപ്പിക്കുക എന്നിവ ഈ അവാര്‍ഡ് ലക്ഷ്യമിടുന്നു.
