
മനാമ: ബഹ്റൈന്‍ ഭവന, ആസൂത്രണ മന്ത്രാലയം ഹൗസിംഗ് ബാങ്കുമായി സഹകരിച്ച് നടപ്പാക്കുന്ന മൊബൈല്‍ ഹൗസിംഗ് ഫിനാന്‍സ് ബ്രാഞ്ച് കൂടുതല്‍ ജനകീയമാകുന്നു.
ഇതിനെ ബഹ്റൈന്‍ പൗരര്‍ പ്രശംസിച്ചു. ഭവനനിര്‍മാണ ധനസഹായം എളുപ്പത്തില്‍ ലഭ്യമാകുന്ന സൗകര്യപ്രദവും നൂതനവുമായ സേവനമാണിതെന്ന് അവര്‍ അഭിപ്രായപ്പെടുന്നു.
രാജ്യത്തെ താമസക്കാര്‍ക്ക് ഭവന, ധനസഹായ പദ്ധതികള്‍ നേരിട്ട് ലഭ്യമാക്കുന്ന ഒരു സംവിധാനമാണിത്. ഇത് കുടുംബങ്ങളുടെ സാമ്പത്തിക നിലയ്ക്കനുസരിച്ചുള്ള ഭവനനിര്‍മാണത്തിന് സാമ്പത്തിക സേവനങ്ങള്‍ ലഭ്യമാക്കുന്നു.
