
മനാമ: ബഹ്റൈനില്‍ വ്യക്തിഗത വിവരങ്ങളോ അപ്ഡേറ്റുകളോ ആവശ്യപ്പെട്ട് ഇലക്ട്രോണിക് ലിങ്കുകള്‍ വഴി വരുന്ന വ്യാജ സന്ദേശങ്ങള്‍ക്കെതിരെ മുന്നറിയിപ്പുമായി ജനറല്‍ ഓര്ഗനൈസേഷന് ഫോര്‍ സോഷ്യല്‍ ഇന്‍ഷുറന്‍സ് (ഗോസി).
ഗോസി ഒരിക്കലും വ്യക്തിഗത വിവരങ്ങള്‍ സന്ദേശങ്ങളിലൂടെയോ ബാഹ്യ ലിങ്കുകളിലൂടെയോ ആവശ്യപ്പെടില്ലെന്ന് അധികൃതര്‍ അറിയിച്ചു. അതിനാല്‍ ഇത്തരം സന്ദേശങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ഗോസി നിര്‍ദേശിച്ചു.
