
ദില്ലി:താൽകാലിക വിസി നിയമനം സംബന്ധിച്ച ഗവർണറുടെ ഹർജിയില്‍ സുപ്രധാന നിരീക്ഷണവുമായി സുപ്രീം കോടതി .വിസി നിയമനം നീളുന്നത് വിദ്യാർത്ഥികളെയാണ് ബാധിക്കുന്നതെന്ന് കോടതി പറഞ്ഞു. ചാൻസിലറും സർക്കാരും ഐക്യത്തോടെയാണ് പ്രവർത്തിക്കേണ്ടത് സംസ്ഥാമ സർക്കാരും ചാൻസലറും കൂടി ആലോചിച്ച് സ്ഥിരം വി സി നിയമനത്തിന് നടപടികൾ സ്വീകരിച്ചിട്ടുണ്ടോ എന്ന് കോടതി ചോദിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വിഷയങ്ങൾ ഒരു കോടതിയിലും എത്തരുതെന്നാണ് കരുതുന്നത്
ഗവർണറുടെ ഹർജി തള്ളിയാൽ എന്താകും സംഭവിക്കുകയെന്ന് കോടതി ചോദിച്ചു. സെർച്ച് കമ്മിറ്റി രൂപീകരിച്ചപ്പോൾ അതിനെതിരെ സംസ്ഥാന സർക്കാർ ഹൈക്കോടതിയെ സമീപിച്ച് ഉത്തരവ് നേടിയെന്ന് എ ജി പറഞ്ഞു.സർക്കാരും ചാൻസിലറും തമ്മിലുളള തർക്കത്തിൽ അനുഭവിക്കുന്നത് വിദ്യാർത്ഥികൾ എന്ന് നിരീക്ഷിച്ച കോടതി , ദയവായി രാഷ്ട്രീയം കൊണ്ടുവരുതെന്നും നിര്‍ദേശിച്ചു സർക്കാർ സഹകരിച്ച് പോകണം സർക്കാർ പറയുന്നത് ചാൻസിലറും കേൾക്കണമെനുന്നും കോടതി ആവശ്യപ്പെട്ടു
കെ ടി യു , ഡിജിറ്റൽ സർവകലാശാലകളിൽ സ്ഥിരം വിസി നിയമനം നടത്തണം എന്ന് സുപ്രീം കോടതി പറഞ്ഞു സ്ഥിരം വിസി നിയമനത്തിന് യോജിച്ച് പ്രവർത്തിക്കണം.സർക്കാരും ഗവർണറും തമ്മിൽ ഇതിന് തുടക്കം കുറിയ്ക്കണം.പുതിയ വി സിമാരെ നിയമിക്കുന്നത് വരെ നിലവിലുള്ള താൽകാലിക വിസി മാർ തുടരുന്നതിൽ വിഞ്ജാപനം ഇറക്കാൻ ചാൻസിലറോട് കോടതി നിര്‍ദേശിച്ചു
