മനാമ: വളരെ നാളത്തെ കാത്തിരിപ്പിനുശേഷം നാട്ടിൽ കുടുങ്ങി പോയ ബഹ്റൈൻ പ്രവാസികൾക്ക് തിരികെ വരാനുള്ള സംവിധാനമായ എയർ ബബിൾ യാഥാർത്ഥ്യം ആയിട്ടും ടിക്കറ്റ് ബുക്ക് ചെയ്യാൻ ആകുന്നില്ല,ഇത് സംബന്ധിച്ച് ടിക്കറ്റ് ബുക്ക് ചെയ്യാൻ ട്രാവൽ ഏജൻസിയെ വിളിക്കുമ്പോൾ സൈറ്റ് ഓപ്പൺ അല്ല എന്നാണ് പറയുന്നത്, നൂറുകണക്കിന് പേര് വിസ തീരാറായും ജോലി നഷ്ടപ്പെടുമെന്ന അവസ്ഥയിലും ആണു നാട്ടിൽ നിൽക്കുന്നത്, ഈ ദുരിതകാലത്ത് എല്ലാവരും പരസ്പരം കൈത്താങ്ങായി കോവിഡിനെ അതിജീവിക്കാൻ ആണ് ശ്രമിക്കേണ്ടത്, നിരവധിപേർ ദിവസേന എങ്ങനെ എങ്കിലും വരാൻ സഹായിക്കണം എന്ന് പറഞ്ഞു സംഘടനാ പ്രവർത്തകരെ വിളിക്കുന്ന സാഹചര്യം ആണ്, ഈ സാഹചര്യത്തിൽ ചാർട്ടേഡ് ഫ്ലൈറ്റ് കൊണ്ട് വന്നിരുന്ന സംഘടനകൾ എയർ ബബിൾ സംവിധാനം മൂലം വരേണ്ട വിമാനങ്ങൾ പൂർണ്ണമായും ബുക്ക് ചെയ്യുന്ന രീതി ശരിയല്ല,ഏറ്റവും അടുത്ത് വിസ തീരുന്ന ആളുകൾക്ക് മുൻ ഗണന കൊടുത്ത് കൊണ്ടും ട്രാവൽസ് വഴി ബുക്ക് ചെയ്യുന്നവർക്കും കൂടി വരുവാനുള്ള സാഹചര്യം ഒരുക്കുവാൻ എല്ലാവരും ശ്രദ്ധ ചെലുത്തണമെന്നും ഐ വൈ സി സി ബഹ്റൈൻ ആവശ്യപ്പെടുന്നു.
Trending
- ബഹ്റൈനില്‍ ലൈസന്‍സില്ലാത്ത നാല് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കെതിരെ കേസെടുത്തു
- കെ. ഗോപിനാഥ മേനോന് ഡോക്ടറേറ്റ്
- കൊല്‍ക്കത്ത ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ ”എ പ്രഗനന്റ് വിഡോ” മത്സരവിഭാഗത്തില്‍
- വാഹനത്തില്‍ നാലര വയസുകാരന്റെ മരണം: പ്രതി കുറ്റം സമ്മതിച്ചു
- വാഹനാപകടമരണം: ഗള്‍ഫ് പൗരന് രണ്ടു വര്‍ഷം തടവ്
- വേഗതയുടെ വിസ്മയം കാഴ്ചവെച്ച് അരാംകോ എഫ്4 സൗദി അറേബ്യന്‍ ചാമ്പ്യന്‍ഷിപ്പ് രണ്ടാം റൗണ്ട് ഉദ്ഘാടന മത്സരം
- മുഖ്യമന്ത്രി പിണറായി വിജയനെ ബഹ്റൈൻ ഇന്റർനാഷണൽ എയർപോർട്ടിൽ സ്വീകരിച്ചു
- സല്ലാഖ് ഹൈവേയില്‍നിന്ന് വലത്തോടുള്ള പാത വെള്ളിയാഴ്ച മുതല്‍ അടച്ചിടും