
മനാമ: ബഹ്റൈനില്‍ ചെമ്മീന്‍ പിടുത്തത്തിനുള്ള നിരോധനം ഓഗസ്റ്റ് ഒന്നിന് പിന്‍വലിക്കുമെന്ന് സുപ്രീം കൗണ്‍സില്‍ ഫോര്‍ എന്‍വയോണ്‍മെന്റ് അറിയിച്ചു.
സമുദ്രജീവികളെ സംരക്ഷിക്കാനും പ്രാദേശിക ജലാശയങ്ങളിലെ സന്തുലിതാവസ്ഥ നിലനിര്‍ത്താനും വേണ്ടിയുള്ള പദ്ധതിയുടെ ഭാഗമായ നിരോധനം ഫെബ്രുവരി തുടക്കത്തിലാണ് ആരംഭിച്ചത്. ജൈവവൈവിധ്യം സംരക്ഷിക്കാനും മത്സ്യബന്ധന പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കാനുമുള്ള നടപടികള്‍ ജനറല്‍ ഡയരക്ടറേറ്റ് ഓഫ് മറൈന്‍ റിസോഴ്സസ് തുടരുമെന്നും സുപ്രീം കൗണ്‍സില്‍ അറിയിച്ചു.
നിരോധന കാലയളവില്‍ മത്സ്യത്തൊഴിലാളികളില്നിന്നുണ്ടായ സഹകരണത്തെ അധികൃതര്‍ പ്രശംസിക്കുകയും ഈ സഹകരണം തുടരണമെന്ന് അഭ്യര്‍ത്ഥിക്കുകയും ചെയ്തു.
