ശ്രീനഗര്‍: അതിര്‍ത്തിയില്‍ വീണ്ടും പാക് പ്രകോപനം. വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാകിസ്താന് നടത്തിയ ആക്രമണത്തില്‍ മലയാളി ജവാന് വീരമൃത്യു വരിച്ചു. കൊല്ലം കടയ്ക്കല്‍ വയല സ്വദേശി അനീഷ് തോമസാണ് വീരമൃത്യു വരിച്ചത്. ആക്രമണത്തില്‍ മേജറടക്കം മൂന്ന് സൈനികര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. പരിക്കേറ്റവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.ഈ മാസം 25 ന് അവധിക്കായി നാട്ടിലെത്താന്‍ ഇരിക്കുകയായിരുന്നു അനീഷ്. ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് അനീഷിന്റെ വീരമൃത്യു സൈനിക വൃത്തങ്ങള്‍ ഔദ്യോഗികമായി സ്ഥീരീകരിച്ചത്. കശ്മീരിലെ രജൗരി മേഖലയിലാണ് പാകിസ്താന് വെടിവെയ്പ്പും ഷെല്ലാക്രമണവും നടത്തിയത്. ഇന്നലെ ഉച്ചയോടെ അതിര്‍ത്തി പ്രദേശമായ സുന്ദര്‍ബെനിയിലാണ് ഷെല്ലാക്രമണം നടന്നത്. യാതൊരും പ്രകോപനവുമില്ലാതെ പാകിസ്താന് ഇന്ത്യന്‍ സൈനിക പോസ്റ്റുകള്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ഇന്ത്യന്‍ സൈന്യം ശക്തമായി തിരിച്ചടിച്ചു.