
മനാമ: ബഹ്റൈനില്‍ രണ്ടു ദിവസത്തിനുശേഷം കാലാവസ്ഥാ വ്യതിയാനത്തിന് സാധ്യത.
ചൂടും ഈര്‍പ്പവുമുള്ള കാലാവസ്ഥയാണ് ഇപ്പോള്‍ അനുഭവപ്പെടുന്നത്. ജൂലൈ 30 മുതല്‍ വടക്കുപടിഞ്ഞാറന്‍ കാറ്റ് ശക്തിപ്രാപിക്കും. പകല്‍ സമയത്ത് കാറ്റ് മിതമോ ശക്തമോ ആയിരിക്കും. ഇത് തുറസായ സ്ഥലങ്ങളില്‍ പൊടിപടങ്ങളുയരാനും കടല്‍ പ്രക്ഷുബ്ധമാകാനും കാരണമാകും. ഈ അവസ്ഥ ഒരാഴ്ച തുടരാനാണ് സാധ്യത.
ഈ ദിവസങ്ങളില്‍ തുറസായ സ്ഥലങ്ങളിലുള്ളവരും കടലില്‍ പോകുന്നവരും ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ വകുപ്പ്അഭ്യര്ത്ഥിച്ചു.
