
മനാമ: ബഹ്റൈന്‍ രാജാവിന്റെ പത്നി സബീക ബിന്ത് ഇബ്രാഹിം അല്‍ ഖലീഫ രാജകുമാരി അധ്യക്ഷയായ സുപ്രീം കൗണ്‍സില്‍ ഫോര്‍ വിമന്‍ (എസ്.സി.ഡബ്ല്യു) ബഹ്റൈനി സ്ത്രീകളുടെ പുരോഗതിക്കായുള്ള 2025- 2026 വര്‍ഷത്തെ ദേശീയ പദ്ധതിക്ക് തുടക്കം കുറിച്ചു.
കുടുംബ സ്ഥിരത, തീരുമാനമെടുക്കല്‍, സാമ്പത്തിക പങ്കാളിത്തം, ജീവിത നിലവാരം എന്നീ മുന്‍ഗണനാ മേഖലകളിലാണ് പദ്ധതി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. നയങ്ങള്‍, ലിംഗഭേദം കണക്കിലെടുത്ത് ബജറ്റിംഗ്, അവബോധവും പരിശീലനവും, ഓഡിറ്റിംഗും മേല്‍നോട്ടവും, നിരീക്ഷണവും വിലയിരുത്തലും എന്നീ പ്രധാന മാനങ്ങളിലുള്ള സംരംഭങ്ങള്‍ ഓരോ മേഖലയിലും ഉള്‍പ്പെടുന്നു.
ബഹ്റൈന്‍ ഇക്കണോമിക് വിഷന്‍ 2030, വിഷന്‍ 2050ന്റെ പ്രതീക്ഷകള്‍, ഗവണ്മെന്റ് പ്രോഗ്രാം, നാഷണല്‍ ജെന്‍ഡര്‍ ബാലന്‍സ് മോഡല്‍ എന്നിവയില്‍നിന്ന് പ്രചോദനമുള്‍ക്കൊണ്ടാണ് ഈ പദ്ധതി.
