
മനാമ: ‘ഷോര്‍ട്ട് ഫിലിംസ് ഗ്രേറ്റ് സ്റ്റോറീസ്’ എന്ന പ്രമേയത്തില്‍ 2025 ഒക്ടോബര്‍ 30 മുതല്‍ നവംബര്‍ 4 വരെ നടക്കുന്ന ബഹ്റൈന്‍ ഫിലിം ഫെസ്റ്റിവല്‍ അഞ്ചാം പതിപ്പിനുള്ള ലോഗോ പ്രകാശനം ചെയ്തു. ബഹ്റൈന്‍ സിനിമ ക്ലബ്ബും ഇന്‍ഫര്‍മേഷന്‍ മന്ത്രാലയവും സഹകരിച്ചാണ് മേള സംഘടിപ്പിക്കുന്നത്.
കഥപറച്ചിലിന്റെ ആഴത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതാണ് പുതിയ തീം എന്ന് ഫെസ്റ്റിവല്‍ ഡയറക്ടര്‍ അമ്മാര്‍ സൈനല്‍ പറഞ്ഞു. ഓരോ ഇരിപ്പിടത്തിലും ഒരു കഥ അടങ്ങിയിരിക്കുന്നുവെന്നും ഓരോ നിഴലും വെളിച്ചത്തിനായി കാത്തിരിക്കുന്നത് അതിന്റെ ഭംഗി വെളിപ്പെടുത്തുന്നുവെന്നുമുള്ള ആശയം ഊന്നിപ്പറയുകയാണ് ഈ മേളയുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
ഫെസ്റ്റിവലിന്റെ ഔദ്യോഗിക മത്സരത്തിനായുള്ള അപേക്ഷകള്‍ സ്വീകരിക്കുന്നത് ജൂലൈ 20ന് അവസാനിച്ചു. മത്സരത്തില്‍ അഞ്ച് വിഭാഗങ്ങള്‍ ഉള്‍പ്പെടുന്നു. ഹ്രസ്വ വിവരണ സിനിമകള്‍, ഹ്രസ്വ ഡോക്യുമെന്ററി സിനിമകള്‍, ഹ്രസ്വ ആനിമേറ്റഡ് സിനിമകള്‍, വിദ്യാര്‍ത്ഥി സിനിമകള്‍, ബഹ്റൈനി ഷോര്‍ട്ട് ഫിലിമുകള്‍ എന്നിവ.
