
മനാമ: ബഹ്റൈനിലെ പ്രതിഭകളെ കണ്ടെത്താനായി ഇന്‍ഫര്‍മേഷന്‍ മന്ത്രാലയവുവുമായി സഹകരിച്ച് എം.ബി.സി ഗ്രൂപ്പ് ആക്ടിംഗ് ഓഡിഷനുകള്‍ ആരംഭിച്ചു. ഓഡിഷനുകള്‍ ജൂലൈ 28 വരെയുണ്ടാകും.
വ്യക്തിഗത അഭിമുഖങ്ങളിലൂടെയും റെക്കോര്‍ഡ് ചെയ്ത പ്രകടനങ്ങളിലൂടെയും കഴിവുകള്‍ പ്രദര്‍ശിപ്പിക്കുക എന്നതാണ് പരിപാടിയുടെ ലക്ഷ്യം. വിജയികളെ എം.ബി.സി. ഗ്രൂപ്പിന്റെ ടാലന്റ് ഡാറ്റാബേസിലേക്ക് ചേര്‍ക്കും, കൂടാതെ ഗള്‍ഫ്, അറബ് മേഖലകളിലുടനീളമുള്ള ബഹ്റൈനി കലാകാരന്മാരുടെ സര്‍ഗ്ഗാത്മകതയും മികവും ഉയര്‍ത്തിക്കാട്ടുന്ന ഭാവി നാടക നിര്‍മ്മാണങ്ങളില്‍ പങ്കെടുക്കാനും കഴിയും.
എല്ലാ പ്രായത്തിലെയും ലിംഗത്തിലെയും പുതിയ പ്രതിഭകളെയാണ് ഓഡിഷനുകളില്‍ തേടുന്നത്. പങ്കെടുക്കുന്നവര്‍ ഒരു തത്സമയ അഭിനയ രംഗം അവതരിപ്പിക്കുകയും ക്ലാസിക്കല്‍ അറബി കവിതയുടെ നാല് വരികള്‍ ചൊല്ലുകയും ചെയ്യണം.
ജൂലൈ 28 വരെ അംവാജ് ദ്വീപിലുള്ള സ്ഥിതി ചെയ്യുന്ന എ.ആര്.ടി. ഹോട്ടല്‍ ആന്റ് റിസോര്‍ട്ടില്‍ ഉച്ചയ്ക്ക് ഒരുമണി മുതല്‍ വൈകുന്നേരം 7 മണി വരെ രജിസ്ട്രേഷന് കൗണ്ടര്‍ തുറന്നിരിക്കും.
