
ഇന്ത്യൻ കമ്മ്യൂണിറ്റി വെൽഫെയർ അസോസിയേഷൻ – ഐസിആർഎഫ് ബഹ്റൈൻ വാർഷിക വേനൽക്കാല അവബോധ പരിപാടി – തേർസ്റ്റ് ക്വെഞ്ചേഴ്സ് 2025 തുടരുന്നു. കൊടും വേനലിൽ സുരക്ഷിതമായ തൊഴിൽ അന്തരീക്ഷം ഉറപ്പാക്കാനുള്ള തൊഴിൽ മന്ത്രാലയത്തിന്റെ മുൻകൈയുമായി ചേർന്ന്, മറാസ്സിയിൽ ഉള്ള ഒരു കമ്പനിയുടെ ജോലിസ്ഥലത്ത് ഐസിആർഎഫ് ബഹ്റൈൻ വെള്ളം, ജ്യൂസ്, ലബാൻ, ഓറഞ്ച്, ആപ്പിൾ, വാഴപ്പഴം എന്നിവ വിതരണം ചെയ്തു. ഈ വർഷം ആഭ്യന്തര മന്ത്രാലയം, തൊഴിൽ മന്ത്രാലയം, എൽഎംആർഎ, ഐഒഎം എന്നിവയുടെ പിന്തുണയോടെയാണ് പരിപാടി നടക്കുന്നത്. ഏകദേശം 150 തൊഴിലാളികൾ പരിപാടിയിൽ പങ്കെടുത്തു.

ആഭ്യന്തര മന്ത്രാലയത്തിലെ ശ്രീമതി നെദൽ അബ്ദുള്ള അൽ അലവായ് ഇന്നത്തെ വിതരണത്തിൽ പങ്കുചേർന്നു കൂടാതെ എല്ലാ തൊഴിലാളികൾക്കും ഐസ്ക്രീം വിതരണം ചെയ്യുന്നതിനായി ഒരു ഐസ്ക്രീം വാൻ ക്രമീകരിക്കുകയും ചെയ്തു.

ഐസിആർഎഫ് അഡ്വൈസർമാർ ഡോക്ടർ ബാബു രാമചന്ദ്രൻ കൂടാതെ അരുൾദാസ് തോമസ് , വൈസ് ചെയർമാൻ പങ്കജ് നല്ലൂർ, ജോയിന്റ് സെക്രട്ടറി ജവാദ് പാഷ, തേർസ്റ്റ് ക്വഞ്ചേഴ്സ് കോർഡിനേറ്റർ , ശിവകുമാർ, രാകേഷ് ശർമ്മ, ചെമ്പൻ ജലാൽ, മുരളീകൃഷ്ണൻ , കൂടാതെ ഉത്സാഹഭരിതരായ വളണ്ടിയർമാരും വിദ്യാർത്ഥികളും വിതരണത്തിൽ പങ്കുചേർന്നു.
