
മനാമ: ബഹ്റൈനില്‍ പോലീസ് ഉദ്യോഗസ്ഥരെന്ന വ്യാജേന വീഡിയോ കോളുകള്‍ ചെയ്ത് തട്ടിപ്പു നടത്തുന്ന ചിലര്‍ രംഗത്തിറങ്ങിയിട്ടുണ്ടെന്നും അവരെ കരുതിയിരിക്കണമെന്നും പോലീസിന്റെ മുന്നറിയിപ്പ്.
ചിലര്‍ വീഡിയോ കോളുകളില്‍ പോലീസിന്റെ വേഷത്തില്‍ പ്രത്യക്ഷപ്പെട്ട് കാലഹരണപ്പെട്ട രേഖകള്‍ നിങ്ങള്‍ കൈവശം വെച്ചിട്ടുണ്ടെന്നും അല്ലെങ്കില്‍ മറ്റെന്തെങ്കിലും നിയമലംഘനങ്ങള്‍ നടത്തിയിട്ടുണ്ടെന്നും പറഞ്ഞു പിഴയായി പണം ചോദിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്ന് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ആന്റി കറപ്ഷന്‍ ആന്റ് എക്കണോമിക് ആന്റ് ഇലക്ട്രോണിക് സെക്യൂരിറ്റി വിഭാഗത്തിന്റെ റിപ്പോര്‍ട്ടില്‍ കണ്ടെത്തിയിട്ടുണ്ട്. വ്യക്തിഗത വിവരങ്ങളോ ബാങ്ക് അക്കൗണ്ടുമായി ബന്ധപ്പെട്ട വിവരങ്ങളോ ഇവര്‍ ചോദിക്കാറുണ്ട്.
ആരെന്നറിയാത്ത കോളുകളില്‍നിന്ന് ആവശ്യപ്പെടുന്ന വ്യക്തിഗത, സാമ്പത്തിക വിവരങ്ങള്‍ കൈമാറരുതെന്ന് പോലീസ് മുന്നറിയിപ്പു നല്കി.
