
മനാമ: ബഹ്റൈനിലെ മാമീറില്‍ പൊതുജനങ്ങള്‍ക്ക് ശല്യമുണ്ടാക്കുന്ന വിധത്തില്‍ അസ്വാഭാവികമായി പെരുമാറിയ രണ്ട് ഏഷ്യക്കാരെ കാപ്പിറ്റല്‍ പോലീസ് അറസ്റ്റ് ചെയ്തു.
ഇവര്‍ ലഹരിയുടെ സ്വാധീനത്തിലായിരുന്നെന്ന് പോലീസ് അറിയിച്ചു. ഒരാള്‍ നിരവധി കാറുകള്‍ക്ക് കേടുവരുത്തി. മറ്റൊരാള്‍ നടക്കാന്‍ പാടുപെടുന്നതും മറ്റുള്ളവര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തില്‍ റോഡ് മുറിച്ചുകടക്കുന്നതും കണ്ടു.
ഇത് ശ്രദ്ധയില്‍പ്പെട്ട ഉടന്‍ പോലീസ് ആവശ്യമായ നിയമനടപടികള്‍ സ്വീകരിച്ചതായി അധികൃതര്‍ അറിയിച്ചു.
