
കോഴിക്കോട്: കനത്ത മഴയില്‍ കോഴിക്കോട് ജില്ലയിലെ വിലങ്ങാട്ട് മിന്നല്‍ച്ചുഴലി.
പ്രദേശത്ത് കൃഷിനാശമടക്കം കനത്ത നാശനഷ്ടങ്ങളുണ്ടായി. കല്ലാച്ചി ചീറോത്തുമുക്ക്, പൈപ്പ് റോഡ് ഭാഗങ്ങളില്‍ പുലര്‍ച്ചെ വീശിയ കാറ്റില്‍ വാഹനങ്ങള്‍ക്കും വീടുകള്‍ക്കും മേല്‍ മരങ്ങള്‍ വീണു. കല്ലാച്ചി തര്‍ബിയ മദ്രസയുടെ മേല്‍ക്കൂര പറന്നുപോയി.
പുലര്‍ച്ചെ ആഞ്ഞുവീശിയ കാറ്റില്‍ താമരശ്ശേരി കാരാടി ഭാഗത്ത് പലയിടത്തും വൈദ്യുതി വിതരണം മുടങ്ങി.
