
മനാമ: എല്ലാ വര്‍ഷവും ജൂലൈ 26ന് ആചരിക്കുന്ന അന്താരാഷ്ട്ര കണ്ടല്‍ പരിസ്ഥിതി സംരക്ഷണ ദിനത്തോടനുബന്ധിച്ച് ബഹ്റൈനില്‍ മുനിസിപ്പാലിറ്റി കാര്യ, കൃഷി മന്ത്രാലയം യുവജനകാര്യ മന്ത്രാലയവുമായി സഹകരിച്ച് കണ്ടല്‍ സംരക്ഷണത്തെക്കുറിച്ച് യുവാക്കള്‍ക്കായി അവബോധ ശില്പശാല നടത്തി.
ബഹ്റൈന്‍ സയന്‍സ് സെന്ററില്‍ നടന്ന ശില്പശാലയില് മുനിസിപ്പാലിറ്റി കാര്യ, കൃഷി മന്ത്രാലയത്തിലെ കൃഷി, മൃഗസംരക്ഷണ വിഭവശേഷി അണ്ടര്‍സെക്രട്ടറി അസിം അബ്ദുല്‍ത്തീഫ് അബ്ദുല്ല, യുവജന സംഘടനാ പ്രതിനിധികള്‍, മന്ത്രാലയ ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
യുവാക്കളില്‍ പരിസ്ഥിതി അവബോധം വളര്‍ത്താനും രാജ്യത്തിന്റെ തീരദേശ ആവാസവ്യവസ്ഥയെ, പ്രത്യേകിച്ച് കണ്ടല്‍ക്കാടുകളെ സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം എടുത്തുകാണിക്കാനും ലക്ഷ്യമിട്ടാണ് പരിപാടി സംഘടിപ്പിച്ചത്. കണ്ടല്‍ക്കാടുകളുടെ സംരക്ഷണത്തില്‍ രാജ്യത്തിന്റെ നേട്ടങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന പ്രദര്‍ശനവുമുണ്ടായിരുന്നു.
