കണ്ണൂര്: കണ്ണൂര് സെന്ട്രല് ജയിലില് കഞ്ചാവും മറ്റു ലഹരിവസ്തുക്കളും സുലഭമാണെന്നും തടവുപുള്ളികള്ക്ക് എല്ലാ സൗകര്യവും ലഭിക്കുന്നുണ്ടെന്നും ജയില് ചാടി പിടിക്കപ്പെട്ട കുറ്റവാളി ഗോവിന്ദച്ചാമി.
ലഹരിവസ്തുക്കള് എത്തിച്ചുകൊടുക്കാന് ആളുകളുണ്ട്. മൊബൈല് ഫോണ് ഉപയോഗിക്കാനും ജയിലില് സൗകര്യമുണ്ടെന്നും ഗോവിന്ദച്ചാമി പോലീസിന് മൊഴി നല്കി. ഈ ജയിലില് തടവുകാര്ക്ക് യഥേഷ്ടം ലഹരിവസ്തുക്കള് ലഭിക്കുന്നുണ്ടെന്ന വിവരം നേരത്തെ തന്നെ പുറത്തുവന്നിരുന്നു. ഇത് ശരിവെക്കുന്നതാണ് ഗോവിന്ദച്ചാമിയുടെ മൊഴി.
എല്ലാത്തിനും പണം നല്കണമെന്നും ഗോവിന്ദച്ചാമി പോലീസിനോട് പറഞ്ഞു. ലഹരിവസ്തുക്കള് വിതരണം ചെയ്യുന്നവരുടെ വിവരങ്ങള് പോലീസ് ശേഖരിച്ചിട്ടുണ്ട്. ചില പ്രതികളാണ് ജയില് നിയന്ത്രിക്കുന്നതെന്ന് നേരത്തെ തന്നെ ആരോപണമുണ്ടായിരുന്നു. അതും ശരിവെക്കുന്നതാണ് ഗോവിന്ദച്ചാമിയുടെ ജയില് ചാട്ടവും മൊഴിയും.
ജയിലിലാകുന്ന സി.പി.എം. പ്രവര്ത്തകര്ക്ക് വഴിവിട്ട സഹായങ്ങള് ലഭിക്കുന്നുണ്ടെന്ന ആരോപണം നേരത്തെ തന്നെ ഉയര്ന്നിരുന്നു. സി.പി.എം. നേതാക്കളായ ജയില് ഉപദേശക സമിതിഅംഗങ്ങളുടെ ഇടപെടലിലാണ് ജയിലില് ഇതൊക്കെ നടക്കുന്നതെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു. ടി.പി. ചന്ദ്രശേഖരന് വധക്കേസ് പ്രതി കൊടി സുനി കണ്ണൂര് ജയിലിനുള്ളിലിരുന്ന് ക്വട്ടേഷന് പ്രവര്ത്തനങ്ങള് നിയന്ത്രിച്ചതും പുറത്തുവന്നിരുന്നു. കൊടി സുനി പ്രവാസിയെ വിളിച്ച് ഭീഷണിപ്പെടുത്തിയതും ഹവാല പണമിടപാടും സ്വര്ണക്കടത്തും നിയന്ത്രിച്ചതും വരെ പുറത്തുവന്നിരുന്നു.
നല്ല ഭക്ഷണവും കഞ്ചാവ് ഉള്പ്പെടെയുള്ള ലഹരിവസ്തുകളും ആവശ്യപ്പെട്ട് ഗോവിന്ദച്ചാമി ജയിലില് പ്രശ്നമുണ്ടാക്കിയിരുന്നു. ചില തടവുകാര്ക്ക് ഇതെല്ലാം യഥേഷ്ടം ലഭിക്കുന്നതുകൊണ്ടായിരുന്നു ഇത്.
Trending
- മൂന്ന് ലോക റെക്കോർഡുകളോടെ ഇന്ത്യൻ സ്കൂൾ ഗോൾഡൻ ബുക്ക് ഓഫ് റെക്കോർഡിൽ ഇടം നേടി
- ബഹ്റൈൻ എ. കെ.സി. സി. റിഫാ *ഏരിയ കമ്മിറ്റി രൂപീകരിച്ചു.
- മൂന്ന് ലോക റെക്കോർഡുകളോടെ ഇന്ത്യൻ സ്കൂൾഗോൾഡൻ ബുക്ക് ഓഫ് റെക്കോർഡിൽ ഇടം നേടി
- ഫ്രൻഡ്സ് അസോസിയേഷൻ ബഹ്റൈന് ദേശീയ ദിനാഘോഷം സംഘടിപ്പിക്കുന്നു
- “ഈദുൽവതൻ”:കെ എം സി സി ബഹ്റൈൻ ദേശീയദിനം വിപുലമായി ആഘോഷിക്കും
- കേരള ഗ്രാമീണ ബാങ്കിന് ഇനി പുതിയ മുഖം: ലോഗോ ഗവർണർ അനാച്ഛാദനം ചെയ്തു
- ദീപ്തിയോ മിനിമോളോ ?; കൊച്ചി കോര്പ്പറേഷന് മേയര് സ്ഥാനത്തേക്ക് ചര്ച്ചകള് സജീവം
- `നീതി നടപ്പായില്ല, ശിക്ഷിക്കപ്പെട്ടത് കുറ്റം ചെയ്തവർ മാത്രം’; ഗൂഢാലോചന ആവർത്തിച്ച് നടി മഞ്ജു വാര്യർ

