
മനാമ: ബഹ്റൈന്‍ അന്താരാഷ്ട്ര വിമാനത്താവളത്തെ വിനോദ, സാംസ്കാരിക കേന്ദ്രം കൂടിയാക്കി മാറ്റാന്‍ എം.പിമാരുടെ നിര്‍ദ്ദേശം.
ലോകോത്തര ചില്ലറ വിപണന കേന്ദ്രങ്ങള്‍, ഒരു സിനിമാ സമുച്ചയം, കുട്ടികളുടെ കളിസ്ഥലം, ബഹ്റൈന്റെ സമ്പന്നമായ പൈതൃകം പ്രകടിപ്പിക്കുന്ന പാചക ഔട്ട്ലെറ്റുകള് എന്നിവ ഇതില്‍ ഉള്‍പ്പെടുത്തണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്. പാര്‍ലമെന്റിലെ സാമ്പത്തിക കാര്യ സമിതി ചെയര്മാന് മുഹമ്മദ് അല്‍ സല്ലൂമിന്റെ നേതൃത്വത്തില്‍ ഈ നിര്‍ദേശം മുഹറഖ് മുനിസിപ്പല്‍ കൗണ്‍സിലിന് സമര്‍പ്പിച്ചു.
കണക്റ്റിംഗ് ഫ്ളൈറ്റിനു വേണ്ടി ദീര്‍ഘനേരം കാത്തിരിക്കേണ്ടിവരുന്ന ട്രാന്‍സിറ്റ് യാത്രക്കാര്‍ക്ക് വിനോദത്തിനുള്ള ഉപാധിയെന്ന നിലയിലാണ് ഈ നിര്‍ദ്ദേശം സമര്‍പ്പിച്ചതെന്ന് മുഹമ്മദ് അല്‍ സല്ലൂം പറഞ്ഞു.
