
മനാമ: 2005ന്റെ ആദ്യ ആറുമാസ കാലയളവില്‍ ബഹ്റൈന്‍ 22,200ലേറെ വാഹനങ്ങള്‍ ഇറക്കുമതി ചെയ്തു. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 15 ശതമാനം കൂടുതലാണിത്.
2024ന്റെ ആദ്യപകുതിയില്‍ ഏകദേശം 19,400 വാഹനങ്ങളാണ് ഇറക്കുമതി ചെയ്തത്. പ്രാദേശിക വിപണിയിലെ കുതിച്ചുചാട്ടം, ജനസംഖ്യാ വര്‍ദ്ധന, ഓട്ടോമൊബൈല്‍ മേഖലയിലെ ഉപഭോക്തൃ വായ്പയുടെ വര്‍ദ്ധന എന്നിവയൊക്കെയാണ് ഇതിന് കാരണങ്ങള്‍.
കോവിഡ് കാലം അവസാനിച്ചതിനു ശേഷം വാഹന വിപണിയില്‍ ക്രമാനുഗതമായ വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്.
