
മനാമ: ബഹ്റൈനിലെ ആദ്യ സര്‍ഫ് പാര്‍ക്കിന്റെ നിര്‍മാണം ആരംഭിച്ചു. 52,000 ചതുരശ്ര മീറ്റര്‍ വിസ്താരമുള്ള പദ്ധതി ബിലാജ് അല്‍ ജസായറിലാണ് നിര്‍മിക്കുന്നത്.
പാര്‍ക്ക് ക്ലബ് ഹവായ് എക്സ്പീരിയന്‍സ് എന്ന പദ്ധതി ഇദാമയും ജി.എഫ്.എച്ച്. ഫിനാന്‍ഷ്യല്‍ ഗ്രൂപ്പും ചേര്‍ന്നാണ് നടപ്പാക്കുന്നത്. പ്രധാന ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ കഴിഞ്ഞ ദിവസം പദ്ധതിയുടെ തറക്കല്ലിടല്‍ നടന്നു. സര്‍ഫിംഗ് ഇഷ്ടപ്പെടുന്ന എല്ലാവര്ക്കും സര്‍ഫ് പാര്‍ക്ക് ഉപയോഗപ്പെടുത്തുവാന്‍ സൗകര്യമൊരുക്കുകയാണ് ലക്ഷ്യം. 2026ല്‍ നിര്‍മാണം പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷ.
