
തൃശ്ശൂർ: കേന്ദ്ര സർക്കാർ പദ്ധതികൾ നടപ്പാക്കുന്നതിൽ തൃശ്ശൂർ കോർപ്പറേഷൻ ഭരണസമിതി കേന്ദ്രമന്ത്രി സുരേഷ് ഗോപിയെ അവഗണിക്കുന്നതിൽ പ്രതിഷേധിച്ചു ബിജെപി ഈസ്റ്റ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ തൃശൂർ കോർപ്പറേഷൻ മാർച്ചും പ്രതിഷേധ യോഗവും നടത്തി.
ബിജെപി ഈസ്റ്റ് മണ്ഡലം പ്രസിഡണ്ട് വിപിൻ ഐനിക്കുന്നത് അധ്യക്ഷത വഹിച പ്രതിഷേധയോഗം ബിജെപി സിറ്റി ജില്ലാ പ്രസിഡന്റ് ജസ്റ്റിൻ ജേക്കബ് ഉദ്ഘാടനം ചെയ്തു കോർപ്പറേഷൻ കൗൺസിലർ മാരായ വിനോദ് പൊളാഞ്ചേരി, പ്രസാദ് എ ൻ, പൂർണിമ സുരേഷ്, നിജി കെ ജി, രാധിക എൻ വി. എന്നിവർ പ്രസംഗിച്ചു. മണ്ഡലം ജനറൽ സെക്രട്ടറിമാരായ പ്രിയ അനിൽ, നിമേഷ് എന്നിവർ നേതൃത്വം നൽകി.
