
മനാമ: യു.എ.ഇ. സന്ദര്‍ശനം കഴിഞ്ഞ് ബഹ്റൈന്‍ രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫ തിരിച്ചെത്തി.
സന്ദര്‍ശന വേളയില്‍ യു.എ.ഇ. പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനുമായി രാജാവ് കൂടിക്കാഴ്ച നടത്തിയിരുന്നു. ഇരു രാജ്യങ്ങള്‍ക്കുമിടയിലുള്ള ആഴത്തിലുള്ള ബന്ധങ്ങളെക്കുറിച്ചും വിവിധ മേഖലകളിലെ സഹകരണം, ഏകോപനം, സംയുക്ത പ്രവര്‍ത്തനം എന്നിവ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനുള്ള മാര്‍ഗങ്ങളെക്കുറിച്ചും രാജാവും ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദും ചര്‍ച്ചകള്‍ നടത്തുകയുണ്ടായി.
