
ബര്‍മിംഗ്ഹാം: ഇന്ത്യക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇംഗ്ലണ്ടിന് തകര്‍ച്ചയോടെ തുടക്കം. ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 587 റണ്‍സിന് മറുപടി പറയാനിറങ്ങിയ ഇംഗ്ലണ്ടിന് 25 റണ്‍സെടുക്കുന്നതിനിടെ മൂന്ന് വിക്കറ്റ് നഷ്ടമായെങ്കിലും ജോ റൂട്ട്-ഹാരി ബ്രൂക്ക് സഖ്യം പിടിച്ചു നിന്നതോടെ കൂടുതല്‍ നഷ്ടങ്ങളില്ലാതെ രണ്ടാം ദിനം 77 റണ്‍സിലെത്തി.18 റണ്‍സോടെ ജോ റൂട്ടും 30 റണ്‍സോടെ ഹാരി ബ്രൂക്കും ക്രീസില്‍.
കഴിഞ്ഞ മത്സരത്തിലെ സെഞ്ചുറി വീരന്മാരായ ബെന്‍ ഡക്കറ്റിനെയും ഒല്ലി പോപ്പിനെയും തുടര്‍ച്ചയായ പന്തുകളില്‍ പുറത്താക്കിയ ആകാശ് ദീപ് ഇരട്ടപ്രഹരമേല്‍പ്പിച്ചപ്പോള്‍ സാക് ക്രോളിയെ(19) വീഴ്ത്തിയ മുഹമ്മദ് സിറാജ് ഇംഗ്ലണ്ടിനെ കൂടുതല്‍ പ്രതിസന്ധിയിലാക്കി. ഏഴ് വിക്കറ്റ് കൈയിലിരിക്കെ ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറിന് 510 റണ്‍സ് പിന്നിലാണ് ഇംഗ്ലണ്ട് ഇപ്പോള്‍
