ബഹറിൻ എ. കെ. സി. സി. ദുക്റാന തിരുനാളും, സീറോ മലബാർ സഭാ ദിനവും ആഘോഷിച്ചു. സമാധാനത്തിന്റെ തീരത്താണയാൻ ലോകത്തെ പ്രാപ്തമാക്കുന്ന ദൈവത്തിന്റെ രക്ഷാ നൗകയെ ഭാരതത്തിന് പരിചയപ്പെടുത്തിയ ക്രിസ്തു ശിഷ്യന്റെ ആഗമനമാണ് ദുക്റാന തിരുനാൾ എന്ന്, തിരുനാൾ ഉദ്ഘാടനം ചെയ്തു AKCC GLOBAL സെക്രട്ടറിയും, ബഹറിൻ പ്രസിഡണ്ടുമായ ചാൾസ് ആലുക്ക പറഞ്ഞു.

എഡി 52 ജൂലൈ 3 ഭാരതത്തിന്റെ പുതുയുഗപ്പിറവിയായിരുന്നു എന്നും തോമാശ്ലീഹാ ഭാരതത്തിൽ സ്ഥാപിച്ച ഏഴര പള്ളികൾ ക്രൈസ്തവദർശനത്തിന്റെ മഹനീയ മാതൃകകൾ ആണെന്നും തിരുനാൾ സന്ദേശത്തിൽ എ കെ സി സി ഭാരവാഹിയും, എ.കെ.സി.സി സാംസ്കാരിക വേദി കൺവീനറുമായ ജോജി കുര്യൻ തിരുനാൾ സന്ദേശത്തിൽ പറഞ്ഞു.
ദൈവ പുത്രന്റെ പുനരുത്ഥാന സത്യത്തെ ഹൃദയം നിറഞ്ഞ സ്നേഹത്തോടെ പ്രഘോഷിക്കാൻ നമുക്ക് കഴിഞ്ഞാൽ മാത്രമാണ് ദുക്റാന അർത്ഥപൂർണ്ണമാകുന്നത് എന്ന് അധ്യക്ഷ പ്രസംഗത്തിൽ വൈസ് പ്രസിഡണ്ട് പോളി വിതയത്തിൽ പറഞ്ഞു.

സംശയ വഴിയിൽ നിന്നും ദൈവാനുഭവം നേരിട്ടേറ്റുവാങ്ങിയ തോമാശ്ലീഹയുടെ പാദം പതിഞ്ഞ മണ്ണാണ് മലയാളമണ്ണെന്ന്, സ്വാഗത പ്രസംഗത്തിൽ ജീവൻ ചാക്കോ പറഞ്ഞു.
പോൾ.കെ.ആന്റണി,
ജോൺ ആലപ്പാട്ട്, രതീഷ് സെബാസ്റ്റ്യൻ, പോൾ ഉറുവത്ത്, ഷിനോയ് പുളിക്കൻ, ജെയിംസ് മാത്യു, എന്നിവർ തോറാന തിരുനാളിന്റെ അനുഭവങ്ങൾ പങ്കുവെച്ചു.
തിരുനാൾ ക്രമീകരണങ്ങൾക്ക് ലിവിൻജിബി,ജോളിജോജി, സിനി ലൈജു, ഷെൻസി മാർട്ടിൻ, സിന്ധു ബൈജു, ജെസ്സി ജെൻസൺ, ഷീന ജോയ്സൺ ലൈജു തോമസ്, അജീഷ് തോമസ്, ബിജു ആന്റോ, ജെയിംസ് ജോസഫ്, ബൈജു, റോയ് ജോസഫ്, പ്രിൻസ് ജോസ്, മാർട്ടിൻ, ജിഷോ എന്നിവർ നേതൃത്വം നൽകി.

ലിജി ജോൺസൺ പരിപാടികൾ നിയന്ത്രിച്ചു. കലാപരിപാടികൾ അവതരിപ്പിച്ച കുട്ടികൾക്ക് ഭാരവാഹികൾ സമ്മാനങ്ങൾ വിതരണം ചെയ്തു.
എ കെ സി സി ജനറൽ സെക്രട്ടറി ജീവൻ ചാക്കോ സ്വാഗതവും, ജിബി അലക്സ് നന്ദിയും പറഞ്ഞു.