
മനാമ: ബഹ്റൈനില്‍ സമൂഹമാധ്യത്തില്‍ ധാര്‍മിക മാനദണ്ഡങ്ങള്‍ ലംഘിക്കുന്ന ഉള്ളടക്കം പോസ്റ്റ് ചെയ്തതിന് 27കാരനെ ആന്റി സൈബര്‍ ക്രൈംസ് ഡയരക്ടറേറ്റ് അറസ്റ്റ് ചെയ്തു.
പതിവ് ഓണ്‍ലൈന്‍ നിരീക്ഷണത്തിനിടയിലാണ് യുവാവിന്റെ പോസ്റ്റ് ശ്രദ്ധയില്‍ പെട്ടതെന്ന് ജനറല്‍ ഡയരക്ടറേറ്റ് ഓഫ് ആന്റി കറപ്ഷന്‍ ആന്റ് ഇക്കണോമിക് ആന്റ് ഇലക്ട്രോണിക് സെക്യൂരിറ്റി അറിയിച്ചു.
കേസ് നിയമനടപടികള്‍ക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറി. സമൂഹമാധ്യമങ്ങള്‍ ഉപയോഗിക്കുമ്പോള്‍ ദേശീയ മൂല്യങ്ങളെ ബഹുമാനിക്കാനും നിയമപരമായ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാനും പൊതുജനങ്ങളെ ഡയരക്ടറേറ്റ് ഓര്‍മിപ്പിച്ചു.
