
മനാമ: ബഹ്റൈനില്‍ ആശുറ ആചരണത്തോടനുബന്ധിച്ച് സൗജന്യ ബസ് സേവനം ആരംഭിച്ചതായി ജാഫാരി എന്‍ഡോവ്മെന്റ് ഡയരക്ടറേറ്റ് അറിയിച്ചു.
മനാമയിലെ റിവൈവല്‍ സെന്ററിലേക്ക് പോകുന്നവര്‍ക്കായി ആറ് പ്രധാന റൂട്ടുകളില്‍ ബസ് സേവനം ലഭ്യമാക്കിയിട്ടുണ്ട്. മുഹറം ഏഴു മുതല്‍ പത്തു വരെ വൈകുന്നേരം 6 മുതല്‍ പുലര്‍ച്ചെ 3 വരെ ബസുകള്‍ ഓടും.
കൂടാതെ പ്രായമായ വ്യക്തികള്‍, ഭിന്നശേഷിക്കാര്‍, രോഗികള്‍, കുട്ടികള്‍ എന്നിവര്‍ക്കായി ഗോള്‍ഫ് കാര്‍ഡുകളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. അല്‍ സാദിഖ് ട്രാന്‍സ്പോര്‍ട്ടുമായി സഹകരിച്ചാണ് ഈ സേവനം നടപ്പാക്കുന്നത്.
